രാമങ്കരിയിൽനിന്ന് പിടികൂടിയ പ്രതികൾ
Posted On
date_range Updated On
date_range തിരുവനന്തപുരത്തെ കവർച്ചക്കേസിൽ മൂന്ന് പ്രതികെള രാമങ്കരിയിൽനിന്ന് പിടികൂടി
ആലപ്പുഴ: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കവർച്ചക്കേസിലെ മൂന്ന് പ്രതികളെ രാമങ്കരിയിൽനിന്ന് പിടികൂടി. തിരുവനന്തപുരം ആറ്റുകാൽ വാർഡ് ചിറപ്പാലം കൊച്ചുമുടുമ്പിൽ ദിലീപ് (30), തിരുവനന്തപുരം കാലടി വാർഡ് താമരം ദേശം മുടുമ്പിൽ വീട്ടിൽ അജീഷ് (22), നെടുങ്കാട് വാർഡ് വിഷ്ണു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാമങ്കരി വേഴപ്രയിലെ കൂട്ടുകാരെൻറ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എ.എസ്.ഐ സുനിൽകുമാർ പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തി രാമങ്കരി പൊലീസിെൻറ സഹായത്തോടെയാണ് മൂവരെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.