Posted On
date_range Updated On
date_range ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കാസർകോട്: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ബായാര്‍ ബേരിപ്പദവിലെ ജനാര്‍ദനനെ (44) പൊലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പെണ്‍കുട്ടി ബഹളംവെച്ചതോടെ ഓടിരക്ഷപ്പെടുകയുമായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.