ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരൻ അറസ്റ്റില്‍. പഴവൂര്‍ കരുവാട്ടുപറമ്പില്‍ വീട്ടില്‍ മായിന്‍കുട്ടി(60)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡന ശ്രമത്തിനിടെ പേടിച്ച് വിറച്ച് യുവതി ഉറക്കെ കരഞ്ഞ് ബഹളം വെച്ചപ്പോള്‍ ആളുകള്‍ കൂടുമെന്ന് ഭയന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. മുന്‍പും ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐ.മാരായ ടി.സി. അനുരാജ്, സി. ശ്രീകുമാര്‍, എസ്.സി.പി.ഒ.മാരായ എ.വി. സജീവ്, കെ.എ. ഷാജി, എം.എ. ജിജി, കെ.എസ്. ഓമന, സി.പി.ഒ. കെ. സഗുണ്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. 

Tags:    
News Summary - rape attempt against woman accused arreste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.