Posted On
date_range Updated On
date_range രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർക്കെതിരെ കേസ്
പഴയങ്ങാടി (കണ്ണൂർ): രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർക്ക് എതിരെ കേസ്. വാദ്യകലാകാരനായ എം.പി. പ്രകാശൻ (50), മാടായി കോളജ് വിദ്യാർഥി ഉപജിത് (18) എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് സൂചന.
പതിനേഴുകാരനായ വിദ്യാർഥിയും കേസിൽ ഉൾപെടുന്നു. വിദ്യാലയത്തിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തായത്. കുട്ടി വീട്ടിൽ തനിച്ചുള്ള സമയത്തായിരുന്നു പീഡന ശ്രമം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.