Posted On
date_range Updated On
date_range മതസ്പർധ പരത്തുന്ന പ്രചാരണം: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ: സമൂഹ മാധ്യമങ്ങളിൽ മതസ്പർധ പരത്തുന്ന പ്രചാരണം നടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ പിടിയിൽ.
പയ്യാമ്പലത്തെ ബവിത നിവാസിൽ അനൂപിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പൊലീസ് പി.എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ പൂക്കച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോൾ പ്രതി വാട്സ്ആപ് ഗ്രൂപ്പുകളിൽ ഈ സംഭവത്തെക്കുറിച്ച് മതസ്പർധ പരത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തി. സമാനരീതിയിൽ മതസ്പർധ പരത്തുന്ന പ്രചാരണം നടത്തിയതിന് ഇയാളെ മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.