Posted On
date_range Updated On
date_range പൊതു പ്രവർത്തകനെതിരെ പോക്സോ കേസ്
ബംഗളൂരു: മാണ്ഡ്യയിൽ 12 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ബി.ജെ.പി പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രമേഷിന്റെ പേരിലാണ് കേസ്.
മകളെ ഉപദ്രവിച്ചെന്നാരോപിച്ച് മാതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. വീട്ടിൽ താനില്ലാത്ത സമയത്ത് മകളെ ഉപദ്രവിച്ചെന്നാണ് പരാതി.
ഇക്കാര്യം മാതാവ് ചോദ്യം ചെയ്തപ്പോൾ രമേഷ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. രമേഷിന്റെ മൂന്ന് സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.