ഷനീർ
ഫോർട്ട്കൊച്ചി: ചിരട്ടപ്പാലത്ത് വീട് കൊള്ളയടിച്ച് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ കവർന്ന കേസിൽ ഒരാൾകൂടി പിടിയിലായി.
ഫോർട്ട്കൊച്ചി ഈരവേലി സ്വദേശി ഷനീറാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി. നേരത്തേ മുഖ്യപ്രതി കരുവേലിപ്പടിയിൽ വാടകക്ക് താമസിക്കുന്ന മുജീബ്, ഫോർട്ട്കൊച്ചി മുല്ലവളപ്പിൽ വാടകക്ക് താമസിക്കുന്ന കൽവത്തി സ്വദേശി എം.എസ്. അബ്ദുൽ റഹീം എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 26ന് പുലർച്ചയാണ് വീട്ടുകാർ ആരാധനക്ക് പോയ സമയത്ത് 25 ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഡിജിറ്റൽ കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.