Posted On
date_range Updated On
date_range പറക്കുംതളിക ബൈജുവിനെ വെട്ടിയ കേസിൽ ഒരാൾ പിടിയിൽ
നേമം: കുപ്രസിദ്ധ ഗുണ്ട പറക്കുംതളിക ബൈജുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ ഒന്നാംപ്രതി വിളപ്പിൽശാല പൊലീസ് പിടിയിലായി. പെരുംകുളം പൊന്നെടുത്തകുഴി മലങ്കര പള്ളിക്ക് സമീപം ബഥേൽ മന്ദിരത്തിൽ സത്യൻ എന്നു വിളിക്കുന്ന സ്റ്റീഫൻ (48) ആണ് പിടിയിലായത്.
സെപ്റ്റംബർ 7-ന് രാത്രി 9 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ബൈജുവിനെ സ്റ്റീഫൻ ഉൾപ്പെട്ട നാലംഗസംഘം വീടിനുള്ളിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഒരു വർഷത്തിനു മുമ്പ് സ്റ്റീഫന്‍റെ സംഘത്തിൽപ്പെട്ട ലിജോ എന്ന യുവാവിനെ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ പൂവച്ചൽ ഭാഗത്തുനിന്നാണ് പിടികൂടിയത്. വിളപ്പിൽശാല സി.ഐ അനീഷ് കരീം, എ.എസ്.ഐ ബൈജു എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.