വലിയപറമ്പിലെ പെരൂക്കാടൻ നാസറിന്റെ കന്നുകാലികളുടെ വാൽ മുറിച്ച നിലയിൽ
തൊഴുത്തിലെ കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ
കാളികാവ്: തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ. മാളിയേക്കൽ വലിയ പറമ്പിലെ പെരൂക്കാടൻ നാസർ, കുന്നുമ്മൽ ശിഹാബ് എന്നിവരുടെ കാലികളുടെ വാലുകളാണ് മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് വലിയപറമ്പിലെ പെരൂക്കാടൻ നാസർ വളർത്തുന്ന കാളയുടെ വാല് മുറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻ മാളിയേക്കൽ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി. നീലകണ്ഠൻ സ്ഥലത്തെത്തി കാളയുടെ വാലിൽ മരുന്ന് വെച്ച് കെട്ടി.
10 മണിക്ക് ശേഷമാണ് സമീപത്തുതന്നെയുള്ള കുന്നുമ്മൽ ശിഹാബിന്റെ പോത്തിന്റെ വാലും മുറിച്ചിട്ടതായി കാണപ്പെട്ടത്. രണ്ട് കാലികളുടെയും വാലുകൾ മുറിച്ച് തൊട്ടടുത്തുതന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മരുന്ന് വെച്ചുകെട്ടിയിട്ടുണ്ടെങ്കിലും മൃഗങ്ങളോട് കാണിച്ച ഈ ക്രൂരതയിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനും ആശങ്കക്കും കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.