Posted On
date_range Updated On
date_range കൈക്കൂലി: എൻ.എച്ച്.എ.ഐ ചീഫ് ജനറൽ മാനേജർ അറസ്റ്റിൽ
ന്യൂഡൽഹി: അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ചീഫ് ജനറൽ മാനേജർ സി.ബി.ഐയുടെ പിടിയിലായി. പട്ന റീജനൽ ഓഫിസിന്റെ ചുമതലയുള്ള സാദ്രേ ആലം ആണ് അറസ്റ്റിലായത്. നാസിക് ആസ്ഥാനമായ സ്വകാര്യ കമ്പനി ജീവനക്കാരിൽനിന്ന് പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളുടെ വീട്ടിൽനിന്ന് 60 ലക്ഷം രൂപ കണ്ടെടുത്തു. എട്ടു കേന്ദ്രങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.