മുഖത്ത് മുളകുപൊടി തേച്ച് മാല പൊട്ടിച്ചയാൾ പിടിയിൽ

ബാ​ല​രാ​മ​പു​രം: മു​ള​കു​പൊ​ടി മു​ഖ​ത്ത് തേ​ച്ച് മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്ന പ്ര​തി​യെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന് മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. വേ​ളി സ്വ​ദേ​ശി ലി​നു​വി​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബാ​ല​രാ​മ​പു​രം, ക​ട്ട​ച്ച​ല്‍കു​ഴി യ​ഥു​ഭ​വ​നി​ല്‍ നീ​തു​വി​ന്‍റെ മാ​ല​യാ​ണ് പൊ​ട്ടി​ച്ച് ക​ട​ന്ന​ത്. ഉ​ച്ച​ക്ക​ട​യി​ല്‍ ദി​യ പെ​റ്റ് ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ അ​വ​ണാം​കു​ഴി ഭാ​ഗ​ത്തേ​ക്ക് ക​ട​ന്ന ലി​നു​വി​നെ പൊ​ലീ​സ് ബൈ​ക്കി​ലും ജീ​പ്പി​ലു​മാ​യി പി​ന്തു​ട​ര്‍ന്ന് അ​വ​ണാം​കു​ഴി​ക്ക് സ​മീ​പ​ത്തു​വെ​ച്ച് പി​ടി​കൂ​ടി​യ​ത്. ബാ​ല​രാ​മ​പു​രം സി.​ഐ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ വി​നോ​ദ് കു​മാ​ര്‍, എ.​എ​സ്.​ഐ ഹ​രീ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സു​ധീ​ഷ് എ​ന്നി​വ​രു​ടെ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബാ​ല​രാ​മ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags:    
News Summary - Man arrested in necklace robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.