കൊച്ചിയിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കൊച്ചി: കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പനയപിള്ളിയിൽ ഒരു കടയിൽ സഹായിയായി നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു കുട്ടി ഇയാളുടെ അടുത്ത് എത്തുകയും കുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയുമായിരുന്നു. ഇക്കാര്യം കുട്ടി മാതാപിതാക്കള അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴോളം കുട്ടികളോട് ഇയാൾ മോശമായി പെരുമാറിയതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - man arrested for sexually abusing children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.