ബിജു

യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

പരവൂർ: യുവതിയെ ആക്രമിച്ച യുവാവ് പരവൂർ പൊലീസിന്‍റെ പിടിയിലായി. പരവൂർ കൂനയിൽ മുന്നാഴി പടിഞ്ഞാറ്റതിൽ വീട്ടിൽ ബിജുവിനെയാണ് (46) അറസ്റ്റ് ചെയ്തത്. പരവൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. യുവതിക്കൊപ്പം താമസിച്ച് വരുകയായിരുന്ന പ്രതി നിരന്തരം ഇവരെ ഉപദ്രവിച്ചിരുന്നു.

തുടർന്ന് പരവൂർ കോടതിയിൽ നിന്ന് യുവതി സംരക്ഷണ ഉത്തരവ് വാങ്ങിയെങ്കിലും പ്രതി തുടർന്നും സ്ഥലത്ത് അതിക്രമിച്ച് കടന്ന് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു.

ഒളിവിൽപോയ പ്രതിയെ ചാത്തന്നൂർ എ.സി.പി ജി. ഗോപകുമാറിന്‍റെ നിർദേശാനുസരണം ഇൻസ്പെക്ടർ നിസാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ജയകുമാർ, എ.എസ്.ഐ രമേഷ്, എസ്.സി.പി.ഒ റെലീഷ്, സി.പി.ഒ സായി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Man arrested for assaulting woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.