ഷമീർ ഹുസൈൻ
Posted On
date_range Updated On
date_range സുഹൃത്തുക്കളായ പ്രതികൾക്ക് ജാമ്യം ലഭിച്ചില്ല: അഭിഭാഷകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ
ചങ്ങനാശ്ശേരി: അഭിഭാഷകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ. കാരാപ്പുഴ വാഴയിൽ വീട്ടിൽ ഷമീർ ഹുസൈനെയാണ് (35) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോട്ടയം സെഷൻസ് കോടതി തള്ളിയിരുന്നു. ഷമീറിന്‍റെ സുഹൃത്തുക്കളായ പ്രതികൾക്ക് ജാമ്യം ലഭിക്കാതിരുന്നതിലുള്ള ദേഷ്യംമൂലം പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകനെ ഫോണിൽ വിളിച്ച് ചീത്ത പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അഭിഭാഷകന്‍റെ പരാതിയെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഷമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്ക് ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽതന്നെ വധശ്രമത്തിന് കേസ് നിലവിലുണ്ട്. കൂടാതെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലും നിരവധി കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.