Posted On
date_range Updated On
date_range പതിനാലുകാരിയെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റിൽ
നേമം: 14 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയിലാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 14-ന് ആയിരുന്നു പെൺകുട്ടിക്ക് നേരെ പിതാവിന്‍റെ ലൈംഗികാതിക്രമം. പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിളപ്പിൽശാല സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.