വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ
Posted On
date_range Updated On
date_range നിരവധി കേസുകളിൽ പ്രതികളായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ
വള്ളികുന്നം: നിരവധി കേസുകളിൽ പ്രതികളായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളികളെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് തെക്കേമങ്കുഴി കൊച്ചുവീട്ടിൽ കിഴക്കതിൽ ഷാജി ആലിസ് (40), സഹോദരൻ ഷിനു (36) എന്നിവരാണ് പിടിയിലായത്.
കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിൽ ഷാജിെക്കതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 2011ൽ ചാരായം വാറ്റിയതിന് അസ്റ്റിലായ ഇവർ കോടതിയിൽനിന്ന് ജാമ്യം നേടി ഒളിവിൽ പോവുകയായിരുന്നു. രഹസ്യ വിവരത്തെതുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. ഇഗ്നിഷ്യസിെൻറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.