വിശാഖ്
Posted On
date_range Updated On
date_range ക്രിമിനൽ കേസ് പ്രതി പിടിയിൽ
നേമം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. പൊന്നുമംഗലം യു.പി സ്കൂളിന് സമീപം താമസിക്കുന്ന വിശാഖ് (26) ആണ് അറസ്റ്റിലായത്.
പള്ളിച്ചൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പാമാംകോട് വാർഡിൽ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ അടിച്ചുതകർത്ത കേസിൽ ഇയാൾ ആറുമാസമായി ഒളിവിൽ കഴിയുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐമാരായ പ്രസാദ്, വിജയൻ, ജി.എ.എസ്.ഐ പത്മകുമാർ, സി.പി.ഒമാരായ ഗിരി, ലതീഷ്, ഉണ്ണികൃഷ്ണൻ സജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.