പിടിയിലായ ബാ​ല​ൻ

ചാരായ നിർമാണം: ഒരാള്‍ അറസ്റ്റില്‍, 40 ലിറ്റര്‍ കോട പിടിച്ചെടുത്തു

ച​ങ്ങ​നാ​ശ്ശേ​രി: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ മ​റ​വി​ല്‍ വി​ല്‍പ​ന​ക്കാ​യി വീ​ട്ടി​ല്‍ ത​യാ​റാ​ക്കി​യ 40 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഒ​രു​ലി​റ്റ​ര്‍ വൈ​നും ഉ​ള്‍പ്പെ​ടെ പ്ര​തി​യെ ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ക​റു​ക​ച്ചാ​ല്‍ ച​മ്പ​ക്ക​ര​യി​ല്‍ തൊ​മ്മ​ചേ​രി ഇ​ല​യ്ക്കാ​ട് അ​ഞ്ചേ​രി​യി​ല്‍ ബാ​ബു​ക്കു​ട്ടി​യു​ടെ വീ​ട്ടി​ല്‍നി​ന്നാ​ണ് കോ​ട​യും മ​റ്റും പി​ടി​ച്ചെ​ടു​ത്ത്. ഇ​യാ​ളു​ടെ വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യ ബാ​ല​നെ​യാ​ണ്(56) എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബാ​ല​നെ ഒ​ന്നാം​പ്ര​തി​യാ​യും സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന വീ​ട്ടു​ട​മ​യാ​യ അ​ഞ്ചേ​രി​യി​ല്‍ ബാ​ബു​ക്കു​ട്ടി​യെ ര​ണ്ടാം​പ്ര​തി​യാ​ക്കി​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കോ​ട്ട​യം എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​സ്‌​പെ​ക്ട​ര്‍ അ​ല്‍ഫോ​ന്‍സ് ജേ​ക്ക​ബും സം​ഘ​വും ബാ​ല​നെ അ​റ​സ്റ്റ്​​ചെ​യ്ത​ത്. പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍ ബി. ​സ​ന്തോ​ഷ് കു​മാ​ര്‍, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍ ഗ്രേ​ഡ്മാ​രാ​യ കെ.​എ​ന്‍. അ​ജി​ത് കു​മാ​ര്‍, എ​സ്. സു​രേ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​രു​ണ്‍ പി.​നാ​യ​ര്‍, എ. ​നാ​സ​ര്‍, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ കെ.​വി. സ​ബി​ത, ഡ്രൈ​വ​ര്‍ മ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Counterfeit liquor: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.