അനീഷ് കുമാർ
Posted On
date_range Updated On
date_range ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ കണ്ടക്ടർ അറസ്റ്റില്‍
കുമരകം: ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ കണ്ടക്ടർ അറസ്റ്റില്‍. പ്രൈവറ്റ് ബസിലെ ഡ്രൈവറെ ആക്രമിച്ച കേസിൽ തിരുവാർപ്പ് കറുക്കശ്ശേരിൽ വീട്ടിൽ അനീഷ് കുമാറിനെയാണ് (39) കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ബസിലെ ഡ്രൈവറായ നിബിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. ഇരുവരും കോട്ടയം- തിരുവാര്‍പ്പ് റൂട്ടില്‍ ഓടുന്ന ബസിലെ ജീവനക്കാരാണ്. ഇവർ തമ്മിൽ സംസാരത്തിനിടയിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് അനീഷ് കുമാർ നിബിനെ വണ്ടിയുടെ വീൽ സ്പാനർ ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.