പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ബൈക്ക് മോഷണം: നാലുപേർ അറസ്റ്റിൽ
നേമം: ബൈക്ക് മോഷണക്കേസിൽ നാലുപേരെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. വിളവൂർക്കൽ മൂലമൺ കൈലാസ് ഭവനിൽ അഭിലാഷ് (19), മൂലമൺ കുഴിവിള അനന്തുഭവനിൽ അഖിലേഷ് (19), ചപ്പാത്ത് ചൊവ്വര തെക്കേക്കോണം നാഗർകാവ് ക്ഷേത്രത്തിന് സമീപം നന്ദന ഭവനിൽ നന്ദു എന്ന നന്ദകുമാർ (18), നേമം മേലാംകോട് കരുമം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം കൊല്ലം തോപ്പ് വാക്കാട് വീട്ടിൽ ആദർശ് കുമാർ (20) എന്നിവരാണ് അറസ്റ്റിലായത്.
വിഴിഞ്ഞം, കൈമനം, തമിഴ്നാട്ടിലെ കൽക്കുളം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്നാണ് ബൈക്കുകൾ മോഷ്ടിച്ചത്. പാപ്പനംകോട് സ്വദേശിയായ സനൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കരമന സി.ഐ അനീഷ്, എസ്.ഐമാരായ സുനിത് കുമാർ, ബൈജു, സുനിൽകുമാർ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.