ഉളി കൊണ്ട്​ മുറിവേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു; സുഹൃത്ത് കസ്​റ്റഡിയില്‍

മുണ്ടക്കയം ഈസ്​റ്റ്​: ഉളി കൊണ്ട്​ മുറിവേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെരുവന്താനം മരുതുംമൂട് ആലപ്പാട്ട് ജോസഫ്-ഓമന ദമ്പതികളുടെ മകന്‍ ലിന്‍സനാണ്​ (34) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ മരുതുംമൂട് ജങ്ഷനിലെ തടി വര്‍ക്ക്ഷോപ്പിലായിരുന്നു സംഭവം.

ദേശീയപാതയോരത്തെ സുഹൃത്ത്​ അജോയുടെ വർക്ക്​​ഷോപ്പില്‍ ഇരുവരും ചേര്‍ന്ന്​ മദ്യപിച്ചതായും ബഹളം​െവച്ചതായും പറയുന്നു. ഇതിനി​െട ലിന്‍സ​െൻറ വയർഭാഗത്ത് മുറിവേല്‍ക്കുകയും അജോ ഓട്ടോയില്‍ സമീപത്തെ എം.എം.ടി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും എത്തിക്കുകയുമായിരുന്നു. രാത്രി 10.30ഓടെ മരിച്ചു.

വര്‍ക്ക്​​ഷോപ്പില്‍ സംസാരിച്ചിരിക്കുന്നതിനി​െട ലിന്‍സണ്‍ ഉളിയുടെ മുകളിലേക്ക്​ വീഴുകയായിരുന്നെന്നാണ് സുഹൃത്ത് പൊലീസിനോട് പറഞ്ഞത്. ഇയാളെ കസ്​റ്റഡിയിലെടുത്ത്​ ഇൻസ്​പെക്​ടർ ജയപ്രകാശി​െൻറ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുകയാണ്. കുറ്റം സമ്മതിച്ചതായാണ് സൂചന. മൃതദേഹം പോസ്​റ്റ്​മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് നല്‍കി. ഭാര്യ: നീതു. മക്കള്‍: ലിയാന്‍സ, ലിന്‍സ, ലിൻറ.

Tags:    
News Summary - Auto driver dies after being stabbed, Friend in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.