Posted On
date_range Updated On
date_range കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ചങ്ങരംകുളം: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞിയൂർ തെങ്ങിൽപള്ളി റോഡിൽ താമസിക്കുന്ന ചങ്ങരംകുളം ആലങ്കോട് സ്വദേശി തറയിൽ ഷാനവാസിനെയാണ് (36) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നുണ്ടെന്ന വിവരത്തിൽ ചങ്ങരംകുളം ഹൈവേയിൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.