വിനയന്‍
Posted On
date_range Updated On
date_range ഓണാഘോഷത്തിനിടെ ആക്രമണം; പ്രതി അറസ്റ്റില്‍
നേമം: ഓണാഘോഷ പരിപാടികള്‍ക്കിടെ യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നേമം പൊന്നുമംഗലം വെള്ളായണി ജങ്ഷന്‍ നെടുംകുളത്തിന് സമീപം തിരുഹൃദയാലയത്തില്‍ വിനയന്‍ (26) ആണ് അറസ്റ്റിലായത്. തന്‍റെ ബന്ധുവായ ബൈജുവിനെയാണ് പ്രതി ആക്രമിച്ച് പരിക്കേൽപിച്ചത്.
പ്രതി സംഘം ചേര്‍ന്ന് ലഹരി പദാർഥങ്ങള്‍ ഉപയോഗിക്കുന്നത് പറഞ്ഞുവിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്.
സംഭവത്തെതുടര്‍ന്ന് പരിക്കേറ്റ ബൈജുവിന്‍റെ കൈവിരലുകള്‍ക്ക് പൊട്ടലേറ്റു. സാരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സതേടി. സി.ഐ രഗീഷ്‌കുമാര്‍, എസ്.ഐമാരായ പ്രസാദ്, അജിത്ത്, മധുമോഹന്‍, സി.പി.ഒമാരായ ശ്രീകാന്ത്, ദീപക്ക്, സാജന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.