പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range വീടുകയറി സ്ത്രീകളെ ആക്രമിച്ച കേസ്: മൂന്ന് യുവാക്കൾ പിടിയിൽ
അമ്പലപ്പുഴ: വീടുകയറി സ്ത്രീകളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14ാം വാർഡ് പുതുവൽ അജിത്ത് (36), ആലപ്പുഴ ബീച്ച് വാർഡ് തൈപ്പറമ്പിൽ രാഹുൽ രാജ് (33), കാക്കാഴം പുതുവൽ സുധിലാൽ (29) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകീട്ട് വളഞ്ഞവഴി പടിഞ്ഞാറ് അയോധ്യ നഗറിലെ സച്ചിന്റെ വീട് അന്വേഷിച്ചെത്തിയ ആക്രമിസംഘം സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. സച്ചിന്റെ മാതാവ് പ്രീതി (47) മുത്തശ്ശി ശോഭന (67), സഹോദരി മീനു (31) ബന്ധു ഗർഭിണി കൂടിയായ ശിൽപ (22)എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.