വിനോദ്
Posted On
date_range Updated On
date_range നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം വേങ്കോട് നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ഷൈജു എന്ന വിനോദാണ് (37) അറസ്റ്റിലായത്. ഭാര്യയുടെ അമ്മയെ ഉപദ്രവിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ പിടിയിലായത്. നെടുമങ്ങാട് സ്റ്റേഷനിൽ പ്രതിക്കെതിരെ 11 കേസ് നിലവിലുണ്ട്. പൊലീസ് ഇൻസ്‌പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സൂര്യ, ബാസിൽ, റോജോമോൻ, എ.എസ്.ഐ സൈനികുമാരി, സി.പി.ഒമാരായ സൈജു, വിശാക്, ശരത്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.