പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നേറ്റത്തിൽ അടിയിളകി ജില്ലയിലെ േബ്ലാക്ക് പഞ്ചായത്തുകളും. 183ൽനിന്ന് 200 ആയി േബ്ലാക്ക് പഞ്ചായത്ത് സീറ്റുകൾ വർധിച്ചപ്പോൾ എൽ.ഡി.എഫ് സീറ്റുകൾ 146ൽ നിന്നും 116 ആയി ചുരുങ്ങി. മാത്രമല്ല നിലവിൽ ഭരണത്തിലുണ്ടായിരുന്ന മണ്ണാർക്കാടിനും പട്ടാമ്പിക്കും പുറമെ അട്ടപ്പാടികൂടി യു.ഡി.എഫ് പിടിച്ചെടുത്തു. ആലത്തൂരും ഒറ്റപ്പാലവും 2020ൽ സംപൂജ്യരായിരുന്ന യു.ഡി.എഫ് ആലത്തൂരിൽ ആറുസീറ്റും ഒറ്റപ്പാലത്ത് മൂന്നുസീറ്റും പിടിച്ചടക്കി.
അട്ടപ്പാടി േബ്ലാക്ക് പഞ്ചായത്തിൽ 14ൽ ഒമ്പത് സീറ്റ് നേടി ഭരണവും പിടിച്ചടക്കി. 2020ൽ മൂന്ന് സീറ്റ് ഉണ്ടായിരുന്നിടത്താണ് യു.ഡി.എഫ് അട്ടിമറി വിജയം നേടിയത്. ചിറ്റൂരിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല. എൽ.ഡി.എഫ് ഒരുസീറ്റ് വർധിപ്പിച്ചപ്പോൾ യു.ഡി.എഫിനുള്ള സീറ്റ് നിലനിർത്താനേ സാധിച്ചുള്ളൂ. കൊല്ലങ്കോട് എൽ.ഡി.എഫ് 12 സീറ്റുകൾ നിലനിർത്തിയപ്പോൾ യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നേടാനായി.
കുഴൽമന്ദത്തും ഒന്നിൽനിന്ന് നാലായി സീറ്റുകൾ വർധിപ്പിച്ച് യു.ഡി.എഫ് കരുത്തുകാട്ടി. മലമ്പുഴയിലും എൽ.ഡി.എഫിന് തിരിച്ചടിയായിരുന്നു. വൻ ആധിപത്യം ഉണ്ടായിരുന്ന എൽ.ഡി.എഫിന് 11 സീറ്റുകളാണ് ലഭിച്ചത്. അവിടെ യു.ഡി.എഫ് ഒരുസീറ്റ് അധികം നേടിയപ്പോൾ രണ്ട് സീറ്റുകൾ ബി.ജെ.പിയും പിടിച്ചെടുത്തു. മണ്ണാർക്കാട് ഒരു സ്വതന്ത്രയടക്കം 17 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് കരുത്തുകാട്ടിയത്. അവിടെ എൽ.ഡി.എഫ് ഒരു സീറ്റിലേക്കൊതുങ്ങി. നെന്മാറയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ യു.ഡി.എഫിനായില്ല. അവിടെ 14ൽ 12ഉം എൽ.ഡി.എഫ് നേടി. ഒറ്റപ്പാലത്ത് മൂന്ന് സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.
2020ൽ 16ലും വിജയിച്ച എൽ.ഡി.എഫിന് ഒരുസീറ്റ് വർധിപ്പിച്ചിട്ടും 14 സീറ്റിലേക്കൊതുങ്ങി. പാലക്കാട് േബ്ലാക്കിലും യു.ഡി.എഫിന് മുന്നേറ്റമുണ്ട്. ഇവിടെ ബി.ജെ.പിക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു. 2020ൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ ഭരണം കൈയാളിയിരുന്ന യു.ഡി.എഫിന് 2025ൽ ഒരു സ്വതന്ത്രയടക്കം 12 സീറ്റ് നേടിയാണ് ഭരണത്തിലേക്ക് മുന്നേറുന്നത്. 2020ൽ ശ്രീകൃഷ്ണപുരത്ത് ഒരു സീറ്റിൽ ഒതുങ്ങിയ യു.ഡി.എഫിന് 2025ൽ ആറുസീറ്റ് നേടി ശക്തമായ പ്രതിപക്ഷമാവാനായി.
2020ൽ 12-02 എന്ന നിലയിൽ എൽ.ഡി.എഫ് ഭരണം നടത്തിയിരുന്ന തൃത്താല േബ്ലാക്ക് പഞ്ചായത്ത് ഇത്തവണ ത്രിശങ്കുവിലാണ്. എട്ടു വീതം സീറ്റുകളാണ് ഇരു മുന്നണികൾക്കും ലഭിച്ചത്. േബ്ലാക്ക് പഞ്ചായത്തുകളിൽ എൻ.ഡി.എക്ക് വലിയ ചലനങ്ങൾ ഉണ്ടാക്കാനായില്ല. പാലക്കാട് േബ്ലാക്ക് പഞ്ചായത്തിൽ ഒരുസീറ്റിലേക്ക് ഒതുങ്ങിയപ്പോൾ അകത്തേത്തറ പഞ്ചായത്തിന്റെ മികവിൽ മലമ്പുഴയിൽ രണ്ട് സീറ്റുകൾ നേടുകയും ചെയ്തു.
2020ല്‍ നിലവിലുണ്ടായിരുന്ന 13 ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫ്. യു.ഡി.എഫ്, എൻ.ഡി.എ കക്ഷിനിലയും
1. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് 15- 0 -0, 2. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് 9- 3- 1, 3. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് 11 -3 -0, 4. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് 12 -1 -0, 5. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് 11- 1 -0, 6. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 12- 1- 0, 7. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 5- 12- 0, 8. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 12- 1- 0, 9. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 16- 0 -0, 10. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 10- 2- 2, 11. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 7- 8- 0, 12. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് 12- 1- 0, 13. തൃത്താല ബ്ലോക്ക് പഞ്ചായത്ത് 12- 2- 0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.