ശാസ്ത്ര-എന്‍ജിനീയറിങ് റാങ്ക് ജേതാക്കള്‍ക്ക് ഫെലോഷിപ്

കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍നിന്ന് എം.എസ്സി, എം.ടെക് റാങ്ക് നേടിയശേഷം ഗവേഷണം ചെയ്യുന്നവര്‍ക്ക്  കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്‍റിന്‍െറ ഫെലോഷിപ്.
 മാത്തമാറ്റിക്കല്‍ സയന്‍സ്, ലൈഫ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, എര്‍ത്ത്, അറ്റ്മോസ്ഫെറിക്, ഓഷന്‍ ആന്‍ഡ് പ്ളാനിറ്ററി സയന്‍സ്, എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ സയന്‍സ് എന്നീ വിഷയങ്ങളിലായി 100 ഫെലോഷിപ്പാണ് നല്‍കുക.
യോഗ്യത: മുകളില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ ഈ വര്‍ഷമോ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലോ എം.എസ്സി/ എം.ടെക് ബിരുദം നേടിയവരായിരിക്കണം. ആദ്യത്തെ 10 റാങ്കിനുള്ളില്‍ ഉള്‍പ്പെട്ടവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.പ്രായപരിധി 35.
ഫെലോഷിപ്: ആദ്യ രണ്ടു വര്‍ഷത്തില്‍ പ്രതിമാസം 16,000 രൂപയും അടുത്ത മൂന്നു വര്‍ഷം 18,000 രൂപയും. പഠന ചെലവുകള്‍ക്കായി വര്‍ഷത്തില്‍ 20,000 രൂപ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.scigate.kerala.gov.in/fellowship വഴി.
ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് ദ ഹെഡ്, ബേസിക് സയന്‍സ് ഡിവിഷന്‍, കേരളാ സ്റ്റേറ്റ് കൗണ്‍സില്‍, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്‍റ്, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം, പിന്‍ 695004 എന്ന വിലാസത്തില്‍ അയക്കണം. അവസാനതീയതി ഒക്ടോബര്‍ 31.വിശദ വിവരങ്ങള്‍ kscste.kerala.gov.inല്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.