കെ.ടെറ്റ് മാര്‍ക്കിളവും കമീഷന്‍െറ ദുര്‍വ്യാഖ്യാനവും

കെ.ടെറ്റ് മാര്‍ക്കിളവും കമീഷന്‍െറ ദുര്‍വ്യാഖ്യാനവും
നവംബര്‍- 2016-ല്‍ നടത്തിയ കെ.ടെറ്റ് (കാറ്റഗറി 1) പരീക്ഷയെഴുതിയ അധ്യാപകനാണ്. എനിക്ക് മൊത്തം 83 മാര്‍ക്ക് കിട്ടി. ഞാന്‍ ഒ.ബി.സി (മുസ്ലിം) വിഭാഗത്തില്‍പെടുന്നു. അതിന്‍െറ റിസല്‍ട്ടില്‍ not qualified എന്ന് കാണിച്ചിരിക്കുന്നു. ഒ.ബി.സി വിഭാഗത്തിന് വിജയിക്കാനുള്ളതില്‍ 5 ശതമാനം മാര്‍ക്കിളവ് നല്‍കിയിട്ടുണ്ട്. അതായത് വിജയിക്കാന്‍ 55 ശതമാനം മാര്‍ക്ക് മതി. അതനുസരിച്ച് 83 മാര്‍ക്ക് ലഭിച്ച ഞാന്‍ വിജയിക്കേണ്ടതല്ളേ. 55 ശതമാനം മാര്‍ക്കാണ് മൊത്തം വേണ്ടതെങ്കില്‍ 83 മാര്‍ക്ക് ലഭിച്ച ഞാന്‍ അനുകൂലനടപടിക്ക് എന്താണ് ചെയ്യേണ്ടത്? ആരെയാണ് സമീപിക്കേണ്ടത്? 83, 84 മാര്‍ക്കുകള്‍ ലഭിച്ചിട്ടും വിജയിക്കാതെ നില്‍ക്കുന്ന ഞാനുള്‍പ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് ഈ കത്ത്. വിശദവിവരം അറിയാന്‍ ആഗ്രഹിക്കുന്നു.
നിഷാദ്, മലപ്പുറം
സമാനമായ നിരവധി കത്തുകള്‍ ഈ പംക്തിയിലേക്ക് ലഭിക്കുന്നുണ്ട്. അധ്യാപക നിയമനത്തിനുള്ള യോഗ്യത നിര്‍ണയിക്കുന്നതിന് പരീക്ഷാ കമീഷണര്‍ നടത്തുന്ന കെ.ടെറ്റ് പരീക്ഷയില്‍ വിജയിക്കുന്നതിന് പട്ടികജാതി/വര്‍ഗ വിഭാഗത്തിനും പിന്നാക്ക വിഭാഗത്തിനും അംഗപരിമിതര്‍ക്കും 5 ശതമാനം മാര്‍ക്കിളവ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. (2014 ഒക്ടോബര്‍ 16ാം തീയതിയിലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 213/2014/പൊതുവിദ്യാഭ്യാസം).
മൊത്തം 150 മാര്‍ക്കുള്ള പരീക്ഷയില്‍ വിജയിക്കുന്നതിന് ആകെ മാര്‍ക്കിന്‍െറ 60 ശതമാനം മാര്‍ക്കാണ് വേണ്ടത്. അതായത് 90.5 ശതമാനം മാര്‍ക്കിളവ് ലഭിക്കുമ്പോള്‍ കെ.ടെറ്റ് വിജയിക്കാന്‍ 82.5 മാര്‍ക്ക് മതി. എന്നാല്‍, ഇളവ് 90 മാര്‍ക്കിന്‍െറ 5 ശതമാനമെന്ന് തെറ്റായി വ്യഖ്യാനിച്ച് 85.5 മാര്‍ക്ക് വേണമെന്നാണ് പരീക്ഷാ കമീഷണര്‍ തീരുമാനിച്ച് നടപ്പാക്കിയിരിക്കുന്നത്. മിനിമം യോഗ്യതാ മാര്‍ക്കില്‍ 7.5 മാര്‍ക്കിന്‍െറ ഇളവിന് പകരം 4.5 ആയി കുറയുന്നു. ഇത് ദുര്‍വ്യാഖ്യാനമാണ്.
കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സി.ടെറ്റ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിന് 150 മാര്‍ക്കിന്‍െറ 60 ശതമാനമായ 90 മാര്‍ക്കും ഇളവ് ആനുകൂല്യമുള്ളവര്‍ക്ക് 55 ശതമാനമായ 82.5 മാര്‍ക്കും ലഭിച്ചാല്‍ വിജയിക്കാനാകും. സമാനമായ പരീക്ഷയില്‍ മാര്‍ക്കിളവ് ആനുകൂല്യമുള്ളവര്‍ക്ക് വിജയിക്കാന്‍ 85.5 മാര്‍ക്ക് വേണ്ടിവരുന്നു. ഇവിടെ 83, 84 കിട്ടിയവര്‍ പരാജിതരുടെ കൂട്ടത്തിലാണ്. ഇത് അനീതിയാണ്. നീതി ലഭിക്കാന്‍ പരീക്ഷാ കമീഷണര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കുക.
എല്‍.ഡി ടൈപ്പിസ്റ്റ്, തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി ടൈപ്പിസ്റ്റിന്‍െറ മെയിന്‍ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയാണ്. റാങ്ക് 483. മുസ്ലിം വിഭാഗത്തില്‍പെടുന്നു. കഴിഞ്ഞ ലിസ്റ്റില്‍നിന്നും എത്ര നിയമനങ്ങള്‍ നടന്നുവെന്ന് പറയാമോ? നിലവിലെ ലിസ്റ്റില്‍നിന്നും എനിക്ക് നിയമനം ലഭിക്കാന്‍ സാധ്യതയുണ്ടോ?
മന്‍സൂര്‍, ആലങ്കോട്
ഈ ലിസ്റ്റില്‍നിന്നും ഉടന്‍തന്നെ നിയമനത്തിനുള്ള നിര്‍ദേശം നല്‍കും. 14 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 6 ആന്‍റിസിപ്പേറ്റഡ് ഒഴിവുകളുമുണ്ട്. ഈ 6 ഒഴിവുകളിലേക്ക് പിന്നീട് അഡൈ്വസ് നല്‍കും. 483ാം റാങ്കുകാരനായ മന്‍സൂറിന്‍െറ നിയമനസാധ്യത രണ്ടുവര്‍ഷത്തിനുശേഷമേ അറിയാനാകൂ.
പരീക്ഷയും സിലബസും
കാറ്റഗറി നമ്പര്‍ 442/16 അനുസരിച്ചുള്ള ഡയറിഫാം ഇന്‍സ്ട്രക്ടര്‍ 435/16 അനുസരിച്ചുള്ള ജൂനിയര്‍ എംപ്ളോയ്മെന്‍റ് ഓഫിസര്‍, 443/16 അനുസരിച്ചുള്ള സര്‍വേ സൂപ്രണ്ട് എന്നീ തസ്തികളിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവയുടെ പരീക്ഷ എന്നായിരിക്കും? സിലബസ് എന്താണ്? സിലബസ് പ്രകാരമുള്ള പുസ്തകങ്ങള്‍ ലഭ്യമാണോ?
റാഷിദ്, തിരൂര്‍
ഓരോ തസ്തികയുടെയും പരീക്ഷ നിശ്ചയിക്കുന്ന അവസരത്തിലാണ് അതതിന്‍െറ സിലബസ് നിശ്ചയിക്കുന്നത്. ഇതിന്ുമുമ്പ് നടന്ന പരീക്ഷക്ക് നിശ്ചയിച്ച സിലബസ് തന്നെയായിരിക്കണമെന്നില്ല തുടര്‍ന്നുള്ള പരീക്ഷയുടെ സിലബസ്. ഓരോ തസ്തികക്കും നിശ്ചയിച്ചിട്ടുള്ള യോഗ്യതയുടെ നിലവാരമനുസരിച്ചാണ് സിലബസ് നിശ്ചയിക്കുന്നത്. ഈ പറഞ്ഞിട്ടുള്ള തസ്തികയുടേതോ സമാനമായ തസ്തികയുടേതോ പരീക്ഷാ സഹായികള്‍ വലിയ നഗരങ്ങളിലുള്ള ബുക്ക്സ്റ്റാളുകളില്‍ ലഭിക്കും.
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി സ്കൂള്‍
30.8.2015ന് നിലവില്‍വന്ന ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് എല്‍.പി സ്കൂള്‍) (കാറ്റഗറി നമ്പര്‍ 12/2012) റാങ്ക്ലിസ്റ്റിലെ 2ാം റാങ്കുകാരനാണ്. ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരാളെപ്പോലും ഈ ലിസ്റ്റില്‍നിന്ന് നിയമിച്ചിട്ടില്ല. ഈ തസ്തികക്കുള്ള മുന്‍ ലിസ്റ്റില്‍നിന്നും 11 ഒഴിവുകള്‍ എന്‍.സി.എ നിയമനത്തിനായി മാറ്റിവെച്ചിരുന്നു. ഈ എന്‍.സി.എ ഒഴിവുകള്‍ മൂന്നോ നാലോ തവണ വിജ്ഞാപനം ചെയ്തിട്ടും യോഗ്യരായ അപേക്ഷകര്‍ ഇല്ലായിരുന്നു. ഈ ഒഴിവുകള്‍ നിലവിലുള്ള ജനറല്‍ ലിസ്റ്റിലെ ജനറല്‍ ഒഴിവുകളിലേക്ക് മാറ്റുന്നതിന് എന്താണ് ചെയ്യേണ്ടത്?
അബ്ദുല്‍ബാരി, കുറ്റ്യാടി
ഈ ലിസ്റ്റില്‍നിന്നും ഇതുവരെ ആരെയും അഡൈ്വസ് ചെയ്തിട്ടില്ല. ലിസ്റ്റില്‍ സംവരണവിഭാഗത്തില്‍ ആളില്ലാതെ വന്നാല്‍ ആ ഒഴിവ് എന്‍.സി.എ ആയി രണ്ട് തവണയെങ്കിലും വിജ്ഞാപനം നടത്തുകയും അതിനുശേഷവും ആളില്ലാതെ വന്നാല്‍ ആ എന്‍.സി.എ ഒഴിവ് ജനറല്‍ ലിസ്റ്റില്‍നിന്ന് നികത്തുകയും വേണം. രണ്ട് തവണയെങ്കിലുമെന്നത് പട്ടികജാതി/വര്‍ഗത്തില്‍പെട്ടവരുടെ കാര്യത്തില്‍ അഞ്ച് പ്രാവശ്യം വിജ്ഞാപനം നടത്തണമെന്ന് കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ മൂന്ന് പ്രാവശ്യമെങ്കിലും എന്‍.സി.എ വിജ്ഞാപനം നടത്തണമെന്നാണ് കമീഷന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇവിടെ പട്ടികജാതി/വര്‍ഗ എന്‍.സി.എ ഒഴിവുകള്‍ അഞ്ച് പ്രാവശ്യം വിജ്ഞാപനം നടത്തുകയും അഞ്ചാം പ്രാവശ്യം 40, അഞ്ച് അപേക്ഷകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ox, ധീവര വിഭാഗത്തിനുള്ള 3 എന്‍.സി.എ വിജ്ഞാപനം നടത്തിയിട്ടും നിശ്ചിത യോഗ്യതയുള്ള ആരെയും കിട്ടിയിട്ടില്ല. അതിനാല്‍ ആ ഒഴിവ് ജനറല്‍ ലിസ്റ്റില്‍നിന്നെടുക്കാന്‍ പ്രപ്പോസല്‍ അയച്ചുകഴിഞ്ഞു. വിശ്വകര്‍മ വിഭാഗത്തിനുള്ള മൂന്നാമത്തെ എന്‍.സി.എ വിജ്ഞാപനം ആയിട്ടുണ്ട്. അതായത് ഈ തസ്തികയില്‍ രണ്ട് എന്‍.സി.എ ഒഴിവുകള്‍ ജനറല്‍ ഒഴിവിലേക്ക് മാറ്റാനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്.
ലീവ് വേക്കന്‍സിയില്‍
ചുമതലയേല്‍പിക്കുന്നത്
ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞവര്‍ഷം എച്ച്.എം തസ്തികയില്‍നിന്ന് സ്ഥിരമായി റിലിംഗ്വിഷ് ആയ വ്യക്തിയാണ്. എന്നാല്‍, എച്ച്.എം ലീവ് ആകുമ്പോള്‍ എന്നത്തെന്നെയാണ് ചാര്‍ജ് ഏല്‍പിക്കുന്നത്. ഇത് ശരിയായ നടപടിയാണോ?
ശാഫി, മലപ്പുറം
ആരോഗ്യപരമായ കാരണങ്ങളാല്‍ ഹെഡ്മാസ്റ്റര്‍ തസ്തിക സ്ഥിരമായി റിലിംഗ്വിഷ് ചെയ്ത അധ്യാപകന് എച്ച്.എം ലീവെടുക്കുമ്പോള്‍ ചുമതലയേല്‍പിക്കുന്നത് ശരിയായ നടപടിയല്ല. ഒന്നോ രണ്ടോ ദിവസത്തെ കാഷ്വല്‍ അവധിയില്‍ ചാര്‍ജെടുക്കേണ്ടിവരുന്നത് അത്ര വലിയ പ്രശ്നമാക്കേണ്ടതുണ്ടോ? അത്തരം സന്ദര്‍ഭങ്ങളില്‍ സാമ്പത്തികകാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാമല്ളോ.

പി.എസ്.സി സംശയങ്ങള്‍ക്ക്: എഡിറ്റര്‍, ജാലകം,
മാധ്യമം, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
jalakam@madhyamam.in

 

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.