Posted On
date_range Updated On
date_range സി.യു.ഇ.ടി പി.ജി: അന്തിമ ഉത്തര സൂചികയായി
ന്യൂഡൽഹി: ബിരുദാനന്തര ബിരുദത്തിനുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടി പി.ജി 2024ന്റെ അന്തിമ ഉത്തര സൂചിക ദേശീയ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. മാർച്ച് 11 മുതൽ 28 വരെ നടന്ന പരീക്ഷയുടെ ഉത്തരസൂചിക pgcuet.samarth.ac.in എന്ന സൈറ്റിൽ ലഭ്യമാണ്. നേരത്തെ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയുടെ ഫലം ഈയാഴ്ച തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. 4.6 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സി.യു.ഇ.ടി പി.ജിക്ക് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.