കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

കോമേഴ്‌സ് ബി.എഡ് അലോട്ട്‌മെന്റ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2022-23 അധ്യയന വര്‍ഷത്തെ കോമേഴ്‌സ് ബി.എഡ്. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാൻഡേറ്ററി ഫീസടച്ച് 13ന് വൈകീട്ട് നാലിനുമുമ്പ് കോളജുകളില്‍ പ്രവേശനം നേടണം.

എസ്.സി, എസ്.ടി, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാൻഡേറ്ററി ഫീസ്. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407017, 2660600.

അറബിക് റിഫ്രഷര്‍ കോഴ്‌സ്

ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ കോളജ് സര്‍വകലാശാല അധ്യാപകര്‍ക്കായി അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. 27 മുതല്‍ നവംബര്‍ ഒമ്പതുവരെ നടക്കുന്ന കോഴ്‌സിലേക്ക് 20 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0494 2407350, 7351.

എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനം

പേരാമ്പ്ര റീജനല്‍ സെന്ററില്‍ പുതുതായി അനുവദിച്ച എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 14ന് വൈകീട്ട് അഞ്ചിനുമുമ്പ് സെന്ററിലേക്ക് നേരിട്ട് അപേക്ഷിക്കാം. എസ്.സി, എസ്.ടി., ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഇ-ഗ്രാന്റ് ആനുകൂല്യം ലഭ്യമാണ്. ഫോണ്‍: 0496 2991119, 8086954115.

എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ എം.സി.എ., എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗങ്ങളിലും ജനറല്‍ വിഭാഗത്തിലുമായുള്ള ഒഴിവുകളിലേക്ക് പ്രവേശന നടപടികള്‍ 12ന് തുടങ്ങും.

പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനക്രമത്തില്‍ പ്രവേശനം നേടാം.

സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 9745644425, 9946623509, 9744221152.

ബി.എസ് സി ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്

കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ ബി.എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495 2761335, 8547210023, 9895843272, 8893280055.

പിഎച്ച്.ഡി പ്രവേശനം

ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ പഠനവിഭാഗത്തില്‍ പിഎച്ച്.ഡി പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷയുടെ പകര്‍പ്പും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം 19ന് മുമ്പായി പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

ഒന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 12 മുതല്‍ 18 വരെ നടക്കും. പങ്കെടുക്കേണ്ട അധ്യാപകർ ക്യാമ്പ് വിവരങ്ങള്‍ അറിയാൻ ചെയര്‍മാന്മാരുമായി ബന്ധപ്പെടണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എ ഫിലോസഫി വൈവ

എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 14ന് സര്‍വകലാശാല ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 12 വരെ നീട്ടി. 170 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷഫലം

ബി.വോക് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

പുനർ മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി നവംബര്‍ 2021 പരീക്ഷയുടെ പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.