നാല്​ മാസത്തിനിടെ റിലയൻസിനുണ്ടായത്​ 135 ശതമാനം നേട്ടം

മുംബൈ: കഴിഞ്ഞ നാല്​ മാസത്തിനിടെ റിലയൻസിന്​ ഓഹരി വിപണിയിലുണ്ടായത്​ 135 ശതമാനം നേട്ടം. മാർച്ച്​ 23ന്​ റിലയൻസിൻെറ ഓഹരി വില കേവലം 875 രൂപ മാത്രമായിരുന്നു. എന്നാൽ, ജൂലൈ 23ന്​ റിലയൻസിൻെറ ഓഹരി വില 2000 കടന്നിരുന്നു.

ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ റിലയൻസിൻെറ വിപണിമൂല്യം 13.79 ലക്ഷമായാണ്​ ഉയർന്നത്​. കഴിഞ്ഞ നാല്​ മാസത്തിനിടെ 135 ശതമാനം നേട്ടമാണ്​ ഓഹരിക്കുണ്ടായത്​. ദേശീയ സൂചികയിലും നേട്ടത്തോടെയാണ്​ റിലയൻസ്​ വ്യാപാരം അവസാനിപ്പിച്ചത്​. 2.68 ശതമാനം നേട്ടത്തോടെ 2,057.80 രൂപയിലാണ്​ കമ്പനി ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്​. 

റിലയൻസിൻെറ ടെലികോം വിഭാഗമായ ജിയോയിൽ 1.25 ലക്ഷം കോടിയുടെ നിക്ഷേപമെത്തിയിരുന്നു. കമ്പനിയുടെ ഒാഹരി വില കുതിക്കാനുള്ള പ്രധാന കാരണം ഇതാണ്​. ഇതിനൊപ്പം അവകാശ ഓഹരി വിൽപനയും  റിലയൻസ്​ നടത്തിയിരുന്നു. ഈ നടപടികളിലൂടെ കടമില്ലാത്ത അവസ്ഥയിലേക്ക്​ റിലയൻസ് എത്തിയിരുന്നു.

Tags:    
News Summary - RIL market-cap crosses Rs 13 lakh crore-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.