മുംബൈ: മുഖ്യ പലിശനിരക്കുകള്‍ അരശതമാനം കുറക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിന്‍െറയും ആഗോള വിപണികളിലെ ഉണര്‍വിന്‍െറയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ കുതിപ്പ്. ബി.എസ്.ഇ സെന്‍സെക്സ് 376.17 പോയന്‍റ് ഉയര്‍ന്ന് 26,154.83ലും എന്‍.എസ്.ഇ നിഫ്റ്റി 105.60 പോയന്‍റ് ഉയര്‍ന്ന് 7948.90ത്തിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിലെ 30ല്‍ 24 ഓഹരികളും നേട്ടത്തിലായിരുന്നു. ഭാരതി എയര്‍ടെല്‍, ഭെല്‍, ഗെയില്‍, കോള്‍ ഇന്ത്യ, എച്ച്.യു.എല്‍, ഇന്‍ഫോസിസ് തുടങ്ങിയവ മികച്ച നേട്ടം സമ്മാനിച്ചു. അതേസമയം, കഴിഞ്ഞ ദിവസം നേട്ടമുണ്ടാക്കിയ എസ്.ബി.ഐ, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടമുണ്ടാക്കി. മിക്ക ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.