ഇന്‍ഡിഗോ ഐ.പി.ഒ: ആറിരട്ടിയിലധികം ആവശ്യക്കാര്‍

മുംബൈ: വ്യോമയാന രംഗത്തെ പ്രമുഖരായ ഇന്‍ഡിഗോയുടെ നടത്തിപ്പുകാരായ ഇന്‍റര്‍ഗ്ളോബ് എവിയേഷന്‍െറ ഐ.പി.ഒക്ക് ആറിരട്ടിയിലധികം ആവശ്യക്കാര്‍. 3000 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായി മൂന്നുകോടിയോളം ഓഹരികളാണ് പ്രാഥമിക ഓഹരി വിപണിയില്‍ ഇറക്കുന്നത്. എന്നാല്‍ 18.5 കോടി ഓഹരിക്ക് ആവശ്യക്കാരത്തെി. ഇതിന്‍െറ 70 ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നായിരുന്നു. ചെറുകിട നിക്ഷേപകരുടെ വിഭാഗത്തില്‍ 90 ശതമാനം ഓഹരിക്കും ആവശ്യക്കാരുണ്ടായി. 45 ശതമാനം ഓഹരികളും ഈ വിഭാഗത്തിലാണ്. ഏഴ് ശതമാനം ഓഹരി ജീവനക്കാര്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ 13 ശതമാനത്തിനേ ആവശ്യക്കാരുണ്ടായിരുന്നുള്ളൂ. 700-765 രൂപയായിരുന്നു ഓഹരിയൊന്നിന് പ്രൈസ്ബാന്‍ഡ്. വന്‍ പ്രതികരണം ലഭിച്ച സ്ഥിതിക്ക് ഉയര്‍ന്ന വില തന്നെ നിശ്ചയിക്കാനാണ് സാധ്യത. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT