മുംബൈ: രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പ്രാഥമിക ഓഹരി വില്‍പനക്ക് മികച്ച തുടക്കം. ആദ്യ ദിവസം തന്നെ 86 ശതമാനം ഓഹരിക്കും ആവശ്യക്കാരത്തെി. 3000 കോടി രൂപയോളം സ്വരൂപിക്കുക ലക്ഷ്യമിട്ട് 3.95 കോടി ഓഹരികളാണ് കമ്പനി ലഭ്യമാക്കുന്നത്. രാജ്യത്ത് മൂന്നു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പ്രാഥമിക ഓഹരിവില്‍പനയാണിത്. ചൊവ്വാഴ്ച കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചത് നിക്ഷേപ സ്ഥാപനങ്ങളാണ്. എന്നാല്‍, ചെറുകിട നിക്ഷേപകരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. 5.2 ശതമാനം ഓഹരിക്ക് മാത്രമാണ് ആവശ്യക്കാരത്തെിയത്. 700 -765 രൂപയാണ് പ്രൈസ് ബാന്‍ഡ്. പണം ബിസിനസ് വികസനത്തിന് ഉപയോഗപ്പെടുത്തും. ഭാരതി ഇന്‍ഫ്രാടെല്‍ 2012 ഡിസംബറില്‍ നടത്തിയതിനുശേഷമുള്ള ഏറ്റവും വലിയ ഓഹരിവില്‍പനയായിരിക്കും ഇത്. വ്യാഴാഴ്ച അവസാനിക്കും. സ്ഥിരമായി ലാഭം നിലനിര്‍ത്തുന്ന ഇന്ത്യയിലെ ഒരേയൊരു വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.