മുംബൈ: 2015ല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ ഫണ്ട് ഒഴുക്ക് നാലുവര്‍ഷത്തെ താഴ്ന്നനിലയില്‍. ആഗോള മാന്ദ്യ ഭീതിയും യു.എസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറച്ചേക്കുമെന്ന ഭീതിയുമാണ് വിദേശ നിക്ഷേപം കുറയാന്‍ പ്രധാന കാരണം. ഈ വര്‍ഷം ഇതുവരെ 400 കോടിയോളം ഡോളര്‍ മാത്രമാണ് (26,000 കോടി രൂപ) വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്.ഐ.ഐ) ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇറക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ആദ്യ ഒമ്പതുമാസം നടന്ന നിക്ഷേപത്തിന്‍െറ മുന്നിലൊന്നു മാത്രമാണിത്. 2012ല്‍ 2454.76 കോടി ഡോളറും (1,59,516.5 കോടി രൂപ) 2013ല്‍ 1989.7 കോടി ഡോളറും (1,29,330.5 കോടി രൂപ) 2014ല്‍ 1616.1 കോടി ഡോളറുമായിരുന്നു (1,05,046.5 കോടി രൂപ) നിക്ഷേപം. ഈ വര്‍ഷം ഏപ്രില്‍ പകുതിയില്‍ 850 കോടി ഡോളറിന്‍െറ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ചൈന കറന്‍സിയുടെ മൂല്യം കുറച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യം വന്‍ തോതില്‍ ഫണ്ട് പുറത്തേക്ക് ഒഴുകിത്തുടങ്ങി. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മാത്രം 350 കോടിയോളം ഡോളറാണ് രാജ്യത്തിന് പുറത്തേക്ക് ഒഴുകിയത്. രൂപയുള്‍പ്പെടെ, മിക്ക വളര്‍ന്നുവരുന്ന രാജ്യങ്ങളുടെയും കറന്‍സി ഡോളറിനെതിരെ ദുര്‍ബലമായതും നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.