മുംബൈ: പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് മൂലധന സമാഹരണത്തിന് ഈയാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പുറമേ സുഗന്ധ പരിമള, ഒൗഷധഘടക നിര്‍മാതാക്കളായ എസ്.എച്ച്. കേല്‍ക്കര്‍ ആന്‍ഡ് കമ്പനിയുമത്തെും. മുംബൈ കേന്ദ്രമായ എസ്.എച്ച്. കേല്‍ക്കര്‍ കമ്പനിയുടെ ഐ.പി.ഒ ഒക്ടോബര്‍ 28ന് തുടങ്ങി 30നാണ് അവസാനിക്കുക. 527 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ ഓഹരികളാവും ഇറക്കുക. 173-180 രൂപയാണ് പ്രൈസ് റേഞ്ച്. ജെ.എം ഫിനാന്‍ഷ്യലും കോട്ടക് മഹീന്ദ്ര ക്യാപിറ്റലുമാണ് ഐ.പി.ഒ കൈകാര്യം ചെയ്യുന്നത്.
ഇന്ത്യന്‍ വ്യോമയാന രംഗത്തുനിന്ന് ഒരു പതിറ്റാണ്ടിനിടെയുള്ള ആദ്യ ഐ.പി.ഒയുമായി ഇന്‍ഡിഗോ ഒക്ടോബര്‍ 27നാണ് എത്തുക. 3177-3245 കോടിയാണ് സംരംഭകരായ ഇന്‍റര്‍ ഗ്ളോബ് ഏവിയേഷന്‍ ലക്ഷ്യമിടുന്നത്. 29ന് അവസാനിക്കും. 700-765 രൂപയാണ് ഓഹരിയൊന്നിന് പ്രൈസ് ബാന്‍ഡ്. 2012 ഡിസംബറിലെ ഭാരതി ഇന്‍ഫ്രാടെല്ലിന്‍േറതിനുശേഷം നടക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയുടെ ഐ.പി.ഒയാണിത്. ഏഴുവര്‍ഷമായി കമ്പനി ലാഭത്തിലാണ്.
ഒക്ടോബര്‍ 16ന് അവസാനിച്ച കോഫി ഡേ ഐ.പി.ഒയില്‍ മികച്ച പ്രതികരണമുണ്ടായതിനെ തുടര്‍ന്ന് 328 ആണ് വില നിശ്ചയിച്ചിരിക്കുന്നത്. 316-328 ആയിരുന്നു പ്രൈസ് ബാന്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.