മുംബൈ: ഓഹരി സൂചിക സെന്‍സെക്സ് രണ്ടുമാസത്തെ ഉയര്‍ന്ന നിലയില്‍. 183.15 പോയന്‍റ് നേട്ടത്തില്‍ 27,470.81ലാണ് സെന്‍സെക്സ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് സൂചിക നേട്ടത്തില്‍ അവസാനിക്കുന്നത്. രണ്ടുദിവസത്തെ നഷ്ടത്തിനുശേഷമാണ് വീണ്ടും നേട്ടത്തിലത്തെിയത്. 43.75 പോയന്‍റ് നേട്ടത്തില്‍ 8295.45ലാണ് എന്‍.എസ്.ഇ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിലെ 30ല്‍ 20 ഓഹരികളും നേട്ടത്തിലായിരുന്നു. ഐ.ടി.സി, ആക്സിസ് ബാങ്ക്, ഗെയില്‍, എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.