മുംബൈ: ഇടപാടുകളുടെ അവസാന മണിക്കൂറുകളില്‍ മുന്‍നിര ഓഹരികളില്‍ നിക്ഷേപകതാല്‍പര്യമേറിയതോടെ സെന്‍സെക്സ് വെള്ളിയാഴ്ചയും മുന്നേറ്റം കണ്ടത്തെി. ആര്‍.ഐ.എല്‍, എസ്.ബി.ഐ, ടാറ്റാ മോട്ടോഴ്സ് തുടങ്ങി ഓഹരികളുടെ നേട്ടമാണ് ഒരു ഘട്ടത്തിലെ നഷ്ടത്തില്‍നിന്ന് തിരിച്ചുകയറാന്‍ സെന്‍സെക്സിന് തുണയായത്. 204.46 പോയന്‍റ് കുതിച്ചുകയറിയ സെന്‍സെക്സ് 27,214.60ലും 58.65 പോയന്‍റ് നേട്ടം കണ്ടത്തെിയ നിഫ്ടി 8,238.15 ലും വ്യാപാരം അവസാനിപ്പിച്ചു. ലാഴ്സന്‍ ആന്‍ഡ് ടോബ്രോ, എസ്.ബി.ഐ, മാരുതി, ഒ.എന്‍.ജി.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡോക്ടര്‍ റെഡ്ഡീസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടം കൊയ്തപ്പോള്‍ ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.