മുംബൈ: മൂന്നു ദിവസത്തെ ഇടിവിനൊടുവില്‍ ഓഹരി വിപണിയില്‍ വീണ്ടും കുതിപ്പ്. ബോംബെ സൂചിക സെന്‍സെക്സ് 230.48 പോയന്‍റ് നേട്ടത്തില്‍ 27,010.14ലും എന്‍.എസ്.ഇ നിഫ്റ്റി 71.60 പോയന്‍റ് നേട്ടത്തില്‍ 8179.50 ത്തിലുമാണ് വാപാരം അവസാനിപ്പിച്ചത്. അമേരിക്കയില്‍ ചില്ലറ വില്‍പന മെച്ചപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതാണ് വിപണിക്ക് ഉണര്‍വേകിയത്. ഓട്ടോമോട്ടീവ് ഓഹരികളായിരുന്നു നേട്ടത്തില്‍ മുന്നില്‍. ടാറ്റ മോട്ടോഴ്സ് 8.06 ശതമാനം നേട്ടമുണ്ടാക്കി. സെന്‍സെക്സിലെ 30ല്‍ 21 ഓഹരികളും നേട്ടത്തിലായിരുന്നു. ഭെല്‍, ടാറ്റ സ്റ്റീല്‍, ഗെയില്‍, കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി, എസ്.ബി.ഐ തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. എംആന്‍ഡ്എം, വിപ്രോ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യൂനിലീവര്‍ തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.