മുംബൈ: ജൂണ്‍ പകുതിക്കുശേഷമുണ്ടായ ഏറ്റവും വലിയ കുതിപ്പിനൊടുവില്‍ ലാഭമെടുപ്പില്‍ ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് യോഗത്തിന്‍െറ മിനുട്സ് പുറത്തുവരുന്നതും അടുത്തയാഴ്ച പുറത്തുവരാനുള്ള പണപ്പെരുപ്പ, വ്യവസായികോല്‍പാദന വിവരങ്ങളും പാദഫലങ്ങളും സംബന്ധിച്ച ആശങ്കകളുമാണ് വില്‍പന സമ്മര്‍ദത്തിനിടയാക്കിയത്. ആറു ദിവസംകൊണ്ട് 1419.01 പോയന്‍റ് നേട്ടമുണ്ടാക്കിയ മുംബൈ സൂചിക സെന്‍സെക്സ് വ്യാഴാഴ്ച 190.04 പോയന്‍റ് നഷ്ടത്തില്‍ 26,845.81ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍.എസ്.ഇ നിഫ്റ്റി 48.05 പോയന്‍റ് നഷ്ടത്തില്‍ 8129.35ലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സിലെ 30ല്‍ 19 ഓഹരികളും നഷ്ടത്തിലായിരുന്നു. ആര്‍.ഐ.എല്‍, ഗെയില്‍, ഐ.ടി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എന്‍.ടി.പി.സി, സണ്‍ഫാര്‍മ എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. വേദാന്ത, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്സ്, ഭെല്‍ തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.