മുംബൈ: ബോംബെ ഓഹരി സൂചിക സെന്‍സെക്സ് വീണ്ടും 27000ത്തിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗസ്റ്റ് 21നുശേഷം ഇതാദ്യമായാണ് ഈ നിലയിലേക്ക് എത്തുന്നത്. ബുധനാഴ്ച 102.97 പോയന്‍റ് കുതിച്ച സെന്‍സെക്സ് 27,035.85ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയില്‍ എണ്ണ വില 50 ഡോളറിലേക്ക് താഴ്ന്നതിനെ തുടര്‍ന്ന് ഖനന, ഊര്‍ജ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് വിപണിക്ക് തുണയായത്. എട്ടാഴ്ചയിലെ ഉയര്‍ന്ന നിലയായ 64.95ലേക്ക് രൂപ നില മെച്ചപ്പെടുത്തിയതും വിപണിക്ക് ഗുണം ചെയ്തു. എന്‍.എസ്.ഇ നിഫ്റ്റി 24.50 പോയന്‍റ് നേട്ടത്തില്‍ 8177.40ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സില്‍ 30ല്‍ 21 ഓഹരികളും നേട്ടത്തിലായിരുന്നു. ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഒ.എന്‍.ജി.സി, ബജാജ് ഓട്ടോ, സിപ്ള തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയായിരുന്നു നഷ്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.