മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണികള്‍ നേട്ടത്തില്‍ അവസാനിച്ചു. ബി.എസ്.ഇ സെന്‍സെക്സ് 147.33 പോയന്‍റ് നേട്ടത്തില്‍ 26,932.88ലും എന്‍.എസ്.ഇ നിഫ്റ്റി 33.60 പോയന്‍റ് നേട്ടത്തില്‍ 8152.90ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെന്‍സെക്സ് 27,010.27 വരെയത്തെിയ ശേഷമാണ് താഴ്ന്നത്. ചരക്കുസേവന നികുതി ആസൂത്രണം ചെയ്തതുപോലെ തന്നെ നടപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിപണിക്ക് കരുത്തേകി. സെന്‍സെക്സില്‍ 30ല്‍ 19 ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഐ.ടി.സി, കോള്‍ ഇന്ത്യ, സിപ്ള, ഗെയില്‍, ഒ.എന്‍.ജി.സി, എച്ച്.യു.എല്‍ തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. ഭെല്‍, ഇന്‍ഫോസിസ്, മാരുതി, എന്‍.ടി.പി.സി തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.