സെന്‍സെക്സ് 291 പോയന്‍റ് തിരിച്ചുപിടിച്ചു

മുംബൈ: തിങ്കളാഴ്ചത്തെ കനത്ത ഇടിവില്‍ തകര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച നില മെച്ചപ്പെടുത്തി. ബി.എസ്.ഇ സെന്‍സെക്സ് 290.82 പോയന്‍റ് തിരിച്ചുകയറി 26,032.38ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ എന്‍.എസ്.ഇ നിഫ്റ്റി 71.70 പോയന്‍റ് തിരിച്ചുപിടിച്ച് 7880.70ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയും വില്‍പന സമ്മര്‍ദമുണ്ടായിരുന്നെങ്കിലും ചരക്കുസേവന നികുതി ബില്‍ പാസാക്കിയെടുക്കാന്‍ പാര്‍ലമെന്‍റിന്‍െറ പ്രത്യേക സമ്മേളനം വിളിക്കുന്നത് ആലോചനയിലാണെന്ന സര്‍ക്കാറിന്‍െറ പ്രഖ്യാപനം വിപണിക്ക് ആശ്വാസം പകരുകയായിരുന്നു. രൂപ നില മെച്ചപ്പെടുത്തിയതും വിപണിക്ക് ആശ്വാസമായി. തിങ്കളാഴ്ചത്തെ 1624.51 പോയന്‍റ് നഷ്ടം കൂടി ആയപ്പോള്‍ കഴിഞ്ഞ മൂന്ന് സെഷന്‍കൊണ്ട് 2190.08 പോയന്‍റാണ് സെന്‍സെക്സിന് നഷ്ടമായത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 5275.40 കോടി രൂപയുടെ അറ്റ വില്‍പനയാണ് തിങ്കളാഴ്ച നടത്തിയത്. ചൊവ്വാഴ്ച സെന്‍സെക്സിലെ 30ല്‍ 22 ഓഹരികളും നേട്ടത്തിലാണ് അവസാനിച്ചത്. എച്ച്.ഡി.എഫ്.സിയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. മാരുതി, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, ടി.സി.എസ് തുടങ്ങിയവയും നഷ്ടത്തില്‍ കലാശിച്ചു. ചൈനയിലെ ഷാങ്ഹായ് കോമ്പസിറ്റ് 7.63 ശതമാനം ഇടിഞ്ഞപ്പോള്‍ ഹോങ്കോങ്, സൗത് കൊറിയ, സിംഗപ്പൂര്‍, തായ്വാന്‍ സൂചികകള്‍ 3.58 ശതമാനം വരെ നില മെച്ചപ്പെടുത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-29 05:09 GMT
access_time 2026-04-18 04:56 GMT