ഷാങ്ഹായ്: ചൈനീസ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും കനത്ത ഇടിവ്. പ്രധാന വിപണിയായ ഷാങ്ഹായ് കോമ്പസിറ്റ് ഇന്‍ഡക്സ് നിക്ഷേപക പരിഭ്രാന്തിയില്‍ നിര്‍ണായകമായ 3000 നിലവാരവും ഭേദിച്ചതോടെ വിപണി ഏഴ് ശതമാനത്തിലേറെ ഇടിയുകയായിരുന്നു. ഷാങ്ഹായ് കോമ്പസിറ്റ് ഇന്‍ഡക്സ് 7.6 ശതമാനം ഇടിഞ്ഞ് 2964.97ല്‍ അവസാനിച്ചപ്പോള്‍ ബ്ളൂചിപ് സി.എസ്.ഐ 300 ഇന്‍ഡക്സ് 7.1 ശതമാനം ഇടിഞ്ഞ് 3042.9 ലത്തെി. തുടര്‍ച്ചയായ രണ്ടാംദിവസവും അവധി കരാറുകള്‍ പരമാവധി പരിധിയായ 10 ശതമാനം ഇടിഞ്ഞു. ആഗസ്റ്റില്‍ ഇതുവരെ 20 ശതമാനത്തോളം ഇടിഞ്ഞ ചൈനീസ് ഓഹരി വിപണികള്‍ അവയുടെ ആറ് വര്‍ഷത്തെ ഏറ്റവും മോശം പ്രകടനത്തിലേക്കാണ് നീങ്ങുന്നത്. ബാങ്കിങ് ഉള്‍പ്പെടെ എല്ലാമേഖലകളും ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.