ഓഹരി ഇടിവ്: ചൈനീസ് കോടീശ്വരന്‍െറ നഷ്ടം 23,800 കോടി രൂപ

ബെയ്ജിങ്: ഓഹരി വിപണിയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് ചൈനീസ് കോടീശ്വരന് ഒരു ദിവസംകൊണ്ട് നഷ്ടമായത് 360 കോടി ഡോളര്‍ (ഏകദേശം 23,800 കോടി രൂപ). ചൈനയിലെ ഡാലിയന്‍ വാന്‍ഡ കമ്പനിയുടെ ഉടമ വാങ് ജിയാന്‍ലിനാണ് തന്‍െറ സമ്പത്തിന്‍െറ 10 ശതമാനവും ഒറ്റ ദിനംകൊണ്ട് നഷ്ടമായത്. 
ചൈനയിലെ പ്രധാന ഓഹരി വില സൂചികയായ ഷാങ്ഹായ് ഇന്‍ഡക്സ് 8.49 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് വന്‍ നഷ്ടം നേരിട്ടത്. 
2007നുശേഷം ചൈനീസ് ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് തിങ്കളാഴ്ച കണ്ടത്. ചൊവ്വാഴ്ചത്തെ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ ചൊവ്വാഴ്ചയുണ്ടായ നഷ്ടം എത്രയാണെന്ന് കണക്കാക്കാനായിട്ടില്ല.  
ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളയാളാണ് വാങ് ജിയാന്‍ലി.  ചൈനയിലെ കോടീശ്വരന്മാരുടെ നിരയില്‍ രണ്ടാം സ്ഥാനത്തുള്ള ജാക്ക്മാക്കും ഓഹരി തകര്‍ച്ചയില്‍ നഷ്ടം നേരിട്ടു. ഇ-കോമേഴ്സ് ഭീമന്മാരായ അലിബാബയുടെ ഉടമയായ ജാക്ക്മായുടെ നഷ്ടം 54.50 കോടിയാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT