കൊച്ചി: രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമായി.
ഇതിനുമുമ്പ് വെള്ളിയാഴ്ചയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 110 രൂപയുടെ വർധനയാണ് അന്നുണ്ടായത്. പവൻ വില 880 രൂപ കൂടി 69760 രൂപയായിരുന്നു. വ്യാഴാഴ്ച സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന്റെ വിലയിൽ 1560 രൂപയുടെ കുറവാണ് ഉണ്ടായത്.
അതേസമയം, ലോകവിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച സ്വർണവിലയിൽ ലോകവിപണിയിൽ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഔൺസിന് 3,202 ഡോളറായാണ് സ്വർണവില കുറഞ്ഞത്. 2024 നവംബറിന് ശേഷം ഒരാഴ്ചയിൽ ഇതാദ്യമായാണ് സ്വർണം ഇത്രയും മോശം പ്രകടനം രേഖപ്പെടുത്തുന്നത്.
തീയതി ഗ്രാം വില
1-May 8775
2-May 8755
3-May 8755
4-May 8755
5-May 8775
6-May 9025
7-May 9075
8-May 9130 (Highest of Month)
8-May 8985
9-May 9015
10-May 9045
11-May 9045
12-May 8880
12-May 8750
13-May 8765
13-May 8855
14-May 8805
15-May 8610 (Lowest of Month)
16-May 8720
17-May 8720
18-May 8720
19-May 8755
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.