ജനങ്ങളുടെ ദുരിതമൊഴിയില്ല; എണ്ണവിലയിൽ വൻ വർധന

ലണ്ടൻ: അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില കുതിക്കുന്നു. ബ്രെന്‍റ്​ ക്രൂഡ്​ ഓയിലിന്‍റെ വില 70 ഡോളറിലേക്ക്​ അടുക്കുകയാണ്​​. ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള ഒപെക്​ തീരുമാനം വില വലിയ രീതിയിൽ ഉയരാനുള്ള പ്രധാന കാരണം. വെള്ളിയാഴ്ച ഡബ്യു.ടി.ഐ, ബ്രെന്‍റ്​ ക്രൂഡ്​ ഓയിലുകളുടെ വില നാല്​ ശതമാനം ഉയർന്നു.

എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കുന്നത്​ ഒരു മാസത്തേക്ക്​ കൂടി തുടരുമെന്ന ഒപെക്​ പ്രഖ്യാപനമാണ്​ എണ്ണവിലയിൽ ചലനങ്ങളുണ്ടാക്കിയത്​. ഏപ്രിൽ വരെ ഉൽപാദനം കൂട്ടില്ലെന്നാണ്​ ഒപെക്​ അറിയിച്ചിരിക്കുന്നത്​. ഉൽപാദനം ചുരുക്കുമെന്ന്​ സൗദി അറേബ്യയും വ്യക്​തമാക്കിയിട്ടുണ്ട്​.

ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ഉയരുന്നത്​ ഇന്ത്യയിലും എണ്ണവില കൂടുന്നതിന്​ കാരണമാകും. അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിൽ ഇന്ത്യ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉൽപാദനം വർധിപ്പിച്ച്​ വില കൂടുന്നത്​ പിടിച്ചു നിർണമെന്നാണ്​ ഇന്ത്യയുടെ ആവശ്യം.

Tags:    
News Summary - Oil Flirts With $70 After The OPEC+ Surprise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT