50ാം വയസിൽ വ്യവസായരംഗത്തേക്ക്​; ഇന്ന്​ ​6.5 ബില്യൺ ഡോളറിന്‍റെ ആസ്​തി, ഇത്​ ഫാൽഗുനിയുടെ കഥ

നൈക്ക സ്ഥാപക ഫാൽഗുനി നായാർ ബുധനാഴ്ച ഇന്ത്യയിലെ ഏഴാമത്തെ വനിത ബില്യണയറായി മാറിയിരിക്കുകയാണ്​. വിപണിയിൽ നൈക്കയുടെ ഓഹരികൾക്ക്​ മികച്ച പ്രതികരണം ലഭിച്ചതോടെയാണ്​ ഫാൽഗുനിയുടെ ആസ്​തിയിൽ വൻ വർധനയുണ്ടായത്​. അമ്പതാമത്തെ വയസിൽ യാതൊരു മുൻപരിചയവുമില്ലാതെ വ്യവസായരംഗത്തേക്ക്​ ചുവടുവെച്ചാണ്​ ഫാൽഗുനിയുടെ വിജയക്കുതിപ്പ്​.

അമ്പതാമത്തെ വയസിലാണ്​ ഞാൻ നൈക്ക ആരംഭിക്കുന്നത്​. യാതൊരു മുൻപരിചയവുമില്ലാതെയാണ്​ വ്യവസായരംഗത്തേക്ക്​ കടന്നത്​. ഇന്ത്യയിൽ ജനിച്ച, ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഇന്ത്യക്കാർ നയിക്കുന്ന നൈക്കയുടെ യാത്ര എല്ലാവരേയും പ്രചോദിപ്പിക്കുമെന്നാണ്​ താൻ വിചാരിക്കുന്നതെന്ന്​ ഫാൽഗുനി പറഞ്ഞു.

ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ നൈക്ക ഇന്ന്​ വ്യാപാരം കുറിച്ചത്​. എൻ.എസ്​.ഇയിൽ 82ശതമാനം നേട്ടത്തോടെ 2,054 രൂപയിലാണ്​ നൈക്കയുടെ വ്യാപാരം. ഐ.പി.ഒയിലെ ഇഷ്യ​ു വില 1,125 രൂപയായിരുന്നു. ബി.എസ്​.ഇയിൽ 2063 രൂപക്കാണ്​ നൈക്ക ലിസ്റ്റ്​ ചെയ്​തത്​. കമ്പനിയുടെ വിപണിമൂലധനം ബി.എസ്​.ഇയിൽ ഒരു ലക്ഷം കോടി കടന്നു.

നൈക്കയുടെ ഉടമസ്ഥരായ എഫ്​.എസ്​.എൻ ഇ-കോമേഴ്​സിന്‍റെ ഐ.പി.ഒക്ക്​ മികച്ച പ്രതികരണമാണ്​ ഉണ്ടായത്​. ഇൻസ്റ്റിറ്റ്യൂഷൽ നിക്ഷേപകരിലായിരുന്നു വാങ്ങൽ താൽപര്യം കൂടുതലുണ്ടായിരുന്നത്​. ഓഹരിയൊന്നിന്​ 1,085 മുതൽ 1,125 വരെയായിരുന്നു വില. ​ഒക്​ടോബർ 28ന്​ ആരംഭിച്ച സബ്​സ്​ക്രിപ്​ഷൻ നവംബർ ഒന്നിനാണ്​ അവസാനിച്ചത്​.

630 കോടിയുടെ ഓഹരികളാണ്​ വിൽപനക്ക്​ വെച്ചത്​. 41,972,660​ ഇക്വിറ്റി ഓഹരികൾ പ്രൊമോട്ടർമാരും വിൽപനക്കു വെച്ചു. നിരവധി ബ്രോ​ക്കറേജ്​ സ്ഥാപനങ്ങൾ ദീർഘകാലത്തേക്ക്​ നൈക്കയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 61 കോടിയുടെ ലാഭമാണ്​ നൈക്കയുണ്ടാക്കിയത്​. ഇതും വിപണിയിൽ ഗുണകരമായി.

Tags:    
News Summary - Nykaa founder Falguni Nayar is now India's wealthiest self-made female billionaire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT