അന്താരാഷ്ട്ര എണ്ണവില: മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ
ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി കുറഞ്ഞെന്ന റിപ്പോർട്ടുകൾക്കിടയിലും എണ്ണവില കുത്തനെ ഇടിഞ്ഞു. വിപണിയിൽ എണ്ണയുടെ അധിക വിതരണം തുടരുന്നതിനിടെ ലിബിയയിലെ പൈപ്പ്‌ലൈൻ പ്രവർത്തനം പുനരാരംഭിച്ചെന്ന വാർത്തയെത്തുടർന്നാണ് ഈ മാറ്റം.
ബ്രെന്റ് ക്രൂഡ് ഓയിലിന്‍റെ ജനുവരി ഡെലിവറി വില, മുൻ സെഷനെ അപേക്ഷിച്ച് 3.46% ഇടിഞ്ഞ് ബാരലിന് 89.37 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിലും ജനുവരി കരാറിൽ 3.88% ഇടിഞ്ഞ് ബാരലിന് 80.17 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ ആഗസ്റ്റ് 31ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലും, ഡബ്ല്യു.ടി.ഐ ആഗസ്റ്റ് 10ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലുമാണ് ക്ലോസ് ചെയ്തത്.
മിഡിൽ ഈസ്റ്റിലും യു.എസ് ഭൂഖണ്ഡത്തിലും ഉൽപ്പാദനം വർദ്ധിച്ചതിനാൽ എണ്ണവിപണിയിൽ അധിക വിതരണമാണുള്ളതെന്ന് ജെ.പി. മോർഗൻ ചേസ് വ്യക്തമാക്കി. അടുത്ത വർഷത്തിന്‍റെ ആദ്യ പകുതിയിൽ എണ്ണവില ബാരലിന് 70 ഡോളറിന്റെ അവസാന നിരക്കിലേക്ക് (high $70s) താഴുമെന്നും അവർ പ്രവചിച്ചു. അതേസമയം, ലിബിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ശരാരയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പ്‌ലൈൻ പ്രവർത്തനം പുനരാരംഭിച്ചതായി ലിബിയയുടെ നാഷനൽ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.