Posted On
date_range Updated On
date_range ആനവണ്ടിയെ കരകയറ്റാൻ ഇത്തവണ 1000 കോടി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ കടക്കെണിയിൽ നിന്നും കരകയറ്റാൻ 1000 കോടി ഇൗ വർഷത്തെ ബജറ്റിൽ അനുവദിച്ചത്. ഡിപ്പോകളുടെ ആധുനികവൽക്കരണവും ജീവനക്കാരുടെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടിയുടെ നേതൃത്വത്തിൽ ഈ വർഷം 50 പമ്പുകൾ കൂടി തുടങ്ങും.
കോവിഡുകാലത്ത് വലിയ പ്രതിസന്ധി അഭിമുഖീകരിച്ചതിനാലാണ് കെ.എസ്.ആർ.ടി.സി അധികസഹായം നൽകിയത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞതിനാൽ കെ.എസ്.ആർ.ടി.സിയെ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
കെ.എസ്.ആർ.ടി.സിക്കായി കഴിഞ്ഞ ബജറ്റിലും തുക വകയിരുത്തിയിരുന്നു. കെ.എസ്.ആർ.ടി.സിയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് സ്വിഫ്റ്റ് എന്ന കമ്പനിക്കും രൂപംനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.